Sunday, October 14, 2012

മനുഷ്യക്കൊലയുടെ രാഷ്ട്രീയം



മനുഷ്യക്കൊലയുടെ രാഷ്ട്രീയം


പറയുക നിങ്ങളെന്‍, പഴയ സഖാക്കളെ
ഈ കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? മനുഷ്യ-
ക്കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? 

തിരിഞ്ഞു നോക്കൂ, കഴിഞ്ഞ കാലം
അറിഞ്ഞു നമ്മള്‍ ചെയ്ത കൊല
പറഞ്ഞു പലതും ,പറഞ്ഞു പലരും
ഉറഞ്ഞു തുള്ളീ നാടാകെ...

പറയുക നിങ്ങളെന്‍, പഴയ സഖാക്കളെ
ഈ കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? മനുഷ്യ-
ക്കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? 

കുറച്ചു നാളായ്‌, വെറുത്തു പോയി
തരിച്ചു നില്‍പ്പൂ, അണികളഹോ.
വിശ്വസ്തരായോരനുയായികളെ  
പുകച്ചു നമ്മള്‍പുറത്തു തള്ളി ,
തകര്‍ത്തു നമ്മുടെ പ്രസ്ഥാനത്തിന്‍
ഉരുക്ക് തോല്‍ക്കും ദൃഡ ബന്ധം

പറയുക, നിങ്ങളെന്‍ പഴയ സഖാക്കളെ
ഈ കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? മനുഷ്യ-
ക്കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? 

മടിച്ചു നില്പൂ പുത്തന്‍ തലമുറ
കെടുത്തി, നമ്മുടെവിശ്വാസ്യതയും
വിഭാഗീയതയെന്നു പറഞ്ഞു
സ്വഭാവ ഹത്യ നടത്തുന്നു
കറയെഴാത്ത സഖാക്കളെ നാം
കശാപ്പു ചെയ്യാന്‍ മടിച്ചിടാ...

പറയുക നിങ്ങളെന്‍ പഴയ സഖാക്കളെ
ഈ കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? മനുഷ്യ-
ക്കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ?

കൊഴുത്തു നമ്മുടെ നേതാക്കന്മാര്‍
കൊഴിച്ചുവല്ലോ സ്വപ്‌നങ്ങള്‍
സമത്വ സുന്ദരമായൊരു കാലം 
സഖാക്കളേ,ഇനി തടവറയില്‍.

പറയുക നിങ്ങളെന്‍, പഴയ സഖാക്കളെ
ഈ കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ? മനുഷ്യ-
ക്കൊലയുടെ രാഷ്ട്രീയം
നമുക്ക് വേണോ?
          

          

   

1 comment:

Shahul Hameed said...

You are wrong in the concept. It is not the politics of "manushyakkola", it is actually "gundaism" of the party; what they say has to be literally followed by the followers, else they are not followers - they deserve capital punishment. In other words it is the party of "Idi Amin".