തേനിലും മധുരം,
പ്രിയ കാമിനീ
നിന് ചൊടിയില്‍
പൂവിടുംമധുരമാം
മൊഴികള്ക്കെന്നും
കാണ്മൂ ഞാന്‍ മിഴികളില്‍
നിന് കാതര മിഴികളില്‍
മിന്നിടുമനുരാഗ
പൊന്‍ തിളക്കം .
പ്രേമഗീതങ്ങള്‍ പാടി
ഞാനൊരു ഗായകനായ്
വന്നിടുമൊരു നാളില്‍
നിന് സവിധേ.
രാഗപൂര്ണിമപോലെ
നീവരും നേരമൊരു
മേഘ ശകലമായ്
നിന്നെ ഞാന്‍ പുല്കിടും
No comments:
Post a Comment