ഒറ്റപ്പെടൽ
ഒറ്റുകാരനായ യൂദാസായില്ലയെങ്കിലും
ഒറ്റപ്പെടലിൻ ദുഃഖം ഞാനറിഞ്ഞു .
കുറ്റം പറയുവാനേറെയുണ്ടാളുകൾ
ചുറ്റും കൂടിയവരൊന്നായിട്ടാക്രോശിപ്പൂ
പണ്ട് പീലാത്തോസിന്റെ കോടതി മുറ്റത്ത്
ഇണ്ടലോടെ യേശു മരുവുന്ന വേളയിൽ
ബറാബാസിനെത്തള്ളിയേശുവിനേയവർ
ക്രൂശിതനാക്കാനാക്രോശിച്ചതുപോൽ
എത്രയോ മിത്രങ്ങളുണ്ടായിരുന്നോൻ ഞാൻ
ചിത്രശലഭം പോലെ വിരാജിച്ചവൻ
മിത്രജനങ്ങളോടൊത്തു സമൃദ്ധിയിൽ
എത്ര സൗഖ്യത്തോടെ വാണിരുന്നോൻ
മിത്രങ്ങളോരോന്നായ് വിട്ടുപിരിഞ്ഞു പോയ്
വേനലിൽ വാടിക്കൊഴിയുമിലകൾപോൽ
കാലപ്രവാഹത്തിൽ സമ്പത്തൊഴുകിപ്പോയ്
നിലയില്ലാക്കടബാദ്ധ്യതയിലാണ്ടപ്പോൾ
പിന്നിട്ട നാളുകളിലായാശ്രിതരായവർ
വന്നെത്തിനോക്കും സഹതാപമോടെ
എന്നിട്ടവർ ചൊല്ലും ധൂർത്തരായോർക്കൊക്കെ
വന്നെത്തിടും ദുര്യോഗമിതുപോലെ
"നമുക്ക് നാമും പുരയ്ക്കു തൂണും "
ഇടയ്ക്കിടെ നാമോർക്ക വേണം
No comments:
Post a Comment