വിണ്ണിലെ ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളേ...
നിങ്ങളെ നോക്കിയെൻ ജാലക വാതിലിൽ
നിൽപ്പൂ ഞാനെന്നും നിറകൌതുകത്തോടെ.
നീലവാനിൻ സീമയിലേറിയരിയൊരു
മേഘമായലയാൻ മോഹമേറും മമ ചിത്ത -
മൊരു വെള്ളിൽ പിറാവായി കുറുകുന്നുവോ, .
കിന്നാരം ചൊല്ലിപ്പായും"മിന്നലിൻ തേരേറി
വെണ്മുകിൽ പറവയായലയാനുംചേലിലാ
വാനിൽ പറന്നുല്ലസിച്ചീടാനതിമോഹമായ് "
എൻമോഹം മനസിലെ മായികപ്പക്ഷിയായ്
സീമകൾ ലംഘിച്ചു വാനിൽ പറക്കവേ,
ചാരുതയാർന്നൊരീവിശ്വസൌന്ദര്യത്തെ
നേരിൽ കണ്ടെൻ മനം നിർവൃതിപൂണ്ടുവോ?