Sunday, November 18, 2012

പഴമൊഴി മുത്തുകള്‍

File:Nuremberg chronicles f 60v 1.png


പഠിച്ചതല്ലേ,പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ? 

തെളിച്ച വഴി താന്‍ നടന്നിടേണം 
ഒളിച്ചു മാറുക, സ്വയരക്ഷക്കായ്‌.
ചതിച്ചിടുന്നവര്‍ തന്‍സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക . 

ഒഴുക്കുവെള്ളം കുടിക്കയാകാം    
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം  .

നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.   
ചെറുത്തു നിന്നാല്‍ കരുത്തു നേടാം 
മറിച്ചിതായാല്‍ മാനം പോകും.

ഒരിക്കല്‍ നേടിയോരനുഭവപാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ  

        

No comments: