Monday, September 10, 2012

കുറുമൊഴിമുല്ലപെണ്‍കൊടീ


 നറുമണം തൂകി നിന്നീടും
കുറുമൊഴിമുല്ലപെണ്‍കൊടീ
ചെറുകിളികള്‍ നിന്‍ കാതില്‍
കുറുകിയതെന്തു ചൊല്ല് നീ

നിന്റെ പൂമണം ദാനമായ്‌
നല്കുമോയെന്നതാവുമോ?
മന്ദമാരുതന്‍ തന്റെ ദൂതുമായ്‌
വന്നതാവുമോ പൈങ്കിളി?

സുരഭിലയാം മുല്ലയെ
പരിണയിച്ചുവോ മാരുതന്‍ ?
നിന്റെ സമ്മതമില്ലാതെയന്നവൻ 
കവര്‍ന്നെടുത്തുവോ?രിമളം 
കവര്‍ന്നെടുത്ത നിന്‍ 
സ്വത്തുമായവൻ 
ധൂർത്തനായൊരു ,
മാരുതന്‍ ..
നാട്ടിലാകവെ, ചുറ്റിയെമ്പാടും 
വീശി,നല്കി, നിൻ സൗരഭ്യം. 
നിന്‍ സുഗന്ധമീ നാട്ടിലാകവേ
 വീശി,മാരുതന്‍ തൃപ്തനായ് .

മാരുതന്‍ പോയ ദിക്കിലാകവേ
മുല്ല തന്‍ കഥ കേട്ടുവോ ?
സുരഭിലയാം മുല്ലയെ പിന്നെ 
പരിണയിച്ചുവോ മാരുതന്‍ ?

No comments: