Sunday, November 18, 2012

പഴമൊഴി മുത്തുകള്‍

File:Nuremberg chronicles f 60v 1.png


പഠിച്ചതല്ലേ,പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ? 

തെളിച്ച വഴി താന്‍ നടന്നിടേണം 
ഒളിച്ചു മാറുക, സ്വയരക്ഷക്കായ്‌.
ചതിച്ചിടുന്നവര്‍ തന്‍സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക . 

ഒഴുക്കുവെള്ളം കുടിക്കയാകാം    
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം  .

നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.   
ചെറുത്തു നിന്നാല്‍ കരുത്തു നേടാം 
മറിച്ചിതായാല്‍ മാനം പോകും.

ഒരിക്കല്‍ നേടിയോരനുഭവപാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ  

        

Tuesday, November 6, 2012

ഭസ്മാസുരന്റെകഥ


ഭസ്മാസുരന്റെകഥ 

അണു, 
അത് നല്‍കും  
തനിയൂര്‍ജ്ജം
ചെറുതാണോ?
അണു
അനുനിമിഷം, 
പുകയുന്നോ,
ജന മനസ്സില്‍?
അണുശക്തി, 
ശരിയായി, 
വിനിയോഗം ചെയ്യാഞ്ഞാല്‍
വരലബ്ധി നേടിയ 
ഭസ്മാസുര,
കഥ യോര്‍ക്കാം..

അണുശക്തിനിലയങ്ങള്‍, 
പലനാടും മതിയാക്കി.
അത് നമ്മുടെ രാജ്യത്തില്‍ 
ഇനിയെന്തിനു, ചിന്തിക്കൂ
വികസിത രാജ്യങ്ങള്‍ 
പുറംതള്ളും കാര്യങ്ങള്‍
നാമെന്തിനു നമ്മുടെ 
തലയില്‍ താന്‍ പേറുന്നു.

നമ്മുടെ ജനത തന്‍ 
ജീവന് വിലയില്ലേ ?
ഭോപാല്‍ ദുരന്തത്തിന്‍, 
ഭീകര ദൃശ്യങ്ങള്‍
വേഗംമറന്നീടാനാ
വുമോ,
സഹജരെ?. 

കൂടംകുളത്തിലെ 
ആണവ നിലയങ്ങള്‍ 
കൂട്ടകുരുതി തന്‍,
ചിതയായി മാറുമോ? 

മരീചിക

       What is a mirage?



കോറിയിട്ടല്ലോ, 
നിന്‍മുഖശ്രീയെഴും ചിത്രം
നീറുന്നൊരോര്‍മകളാം 
നാരായമെന്‍ മനസ്സില്‍ 
പ്രേമപാരവശ്യലോലന്‍,
മോഹിതനെന്റെമുന്നില്‍ 
നീയൊരു മരീചികയാ-
യെന്നുമേ,യകലത്തില്‍.
നിന്നിലേക്കടുക്കുവാ-
നാവതില്ലാതെഞാനോ,
നീറിടും മനവുമായ്  
മരുഭൂമിയിലലയുന്നു.

ഹേമന്തം പകര്‍ന്നൊരു 
കുളിരിലലിഞ്ഞു നീ
മോഹപ്പക്ഷിയായ് വന്നെന്‍ 
മനസ്സില്‍ കൂടു കൂട്ടി.
വാസന്തം വരുമൊരു  
കാലവും കാത്തു നമ്മള്‍
കോകിലയുഗ്മങ്ങളായ് 
പ്രേമഗീതികള്‍പാടി.

കാതരേ ചൊല്ലുകില്ലേ,
എന്തിനായകന്നു നീ ?  
പാതിമെയ്യാകാമെന്ന്, 
പണ്ട് നീ പറഞ്ഞില്ലേ?
ആയിരം കിനാവുകള്‍ 
അന്ന് നാം കണ്ടതല്ലേ ?
താരിളം ലതയായ്,നീ 
വന്നെന്നില്‍ പടര്‍ന്നില്ലേ ?

എന്നുള്ളം നിറഞ്ഞു 
നിന്നൊരു പൂനിലാവേ,
എന്തിനു നീ പോയ്‌ മറഞ്ഞൂ 
കാര്‍മേഘത്തില്‍.
പുഞ്ചിരിപ്പാല്‍നിലാവായ് 
അണയൂ പ്രിയ സഖീ
പുഷ്കലമായീടട്ടെ! 
നമ്മുടെ സ്വപ്നമെല്ലാം..

Sunday, November 4, 2012

ജീവിത ശൈലി മാറ്റിയെടു ക്കാം

     ജീവിത ശൈലി മാറ്റിയെടുക്കാം 

മില്ലേനിയം ഘോഷിച്ചിട്ടു,
ദശകങ്ങള്‍ കഴിഞ്ഞിട്ടും  
ഇല്ല,നമ്മള്‍,പുരോഗതി
നേടിയിട്ടില്ല. 
ചില കാര്യം നേടുവാനായ്, 
ഇനിയും 
നാം മുന്നേറണം 
പൊതുജനാരോഗ്യകാര്യം
പറയാനുണ്ടോ?  
"രണ്ടായിരാമാണ്ടോടെ,
പൂര്‍ണാരോഗ്യം
ജനങ്ങള്‍ക്ക്‌" 
പഴയൊരു മുദ്രാവാക്യം 
ഓര്‍മയിലില്ലേ ?
ജനങ്ങള്‍ക്ക്‌ മുഴുവനും
പൂര്‍ണാരോഗ്യം 
നേടാന്‍, നമ്മള്‍
ശരിയായി ചില കാര്യം
ശീലിച്ചിടേണം.  
പോഷകമൂല്യമേറും 
ആഹാരം നാം 
ഭക്ഷിക്കേണം 
പോഷിപ്പിക്ക,ശരീരത്തെ
വ്യായമാത്താലെ,
രോഗം വരാതിരിക്കുവാന്‍, 
കരുതലെടുത്തീടെണം, 
പ്രതിരോധ കുത്തി വെയ്പ്പു 
-
മെടുത്തീടെണം.
രോഗം വന്നാല്‍ 
ചികിത്സിച്ചു ഭേദമാക്കാന്‍, 
മരുന്നുകള്‍
ലോപമെന്യേ, കഴിക്കേണം, 
മുറപ്രകാരം. 
വീടുമതിന്‍, പരിസ്സര 
പ്രദേശവു- 
മെന്നുമെന്നും,
മോടിയായി സൂക്ഷിക്കാന്‍ 
കഴിഞ്ഞിടേണം. 
പാതവക്കില്‍ മാലിന്യ-
ങ്ങളെറിയുവാന്‍ 
തുനിയല്ലേ? 
പാതയോരം, മരം നട്ടു, 
മോടിയാക്കിടാം.   
പോളിത്തീന്‍ ബാഗുകളെ 
കഴിവതുമൊഴിവാക്കൂ 
ചാക്കുസഞ്ചിയെടുത്തീടാം . 
പഴയതുപോല്‍.
വെള്ളം കെട്ടി കിടക്കുന്ന-
തൊഴിവാക്കാന്‍ 
ശ്രദ്ധിക്കേണം
വെള്ളം കെട്ടി  കിടന്നാലോ 
കൊതുകുണ്ടാകാം.    
കൊത്കും, ഈച്ചകളും,
എലികളും 
പെരുകിയാല്‍ 
മാരകമാം രോഗം നാട്ടില്‍ 
സംക്രമിച്ചീടും.
ഡെന്‍ഗുപ്പനി,ചിക്കുന്‍‌ഗുന്യ,
എലിപ്പനി,
എന്നുവേണ്ട
മുഴങ്ങുന്നൂ,ജനങ്ങള്‍ തന്‍, 
മരണമണി.
എയിഡ്സ് രോഗത്തെപോലും,
ഭീതിയെന്യേ-
യൊഴിവാക്കാം,
മൂല്യമേറും ലൈന്ഗീക
ജീവിതത്താലെ.. 
ലഹരി വസ്തുക്കളെല്ലാംതന്നെ,
കാളകൂടവിഷമല്ലോ                
പാടെ,നമ്മളവയൊക്കെ,
വര്‍ജ്ജിച്ചീടെണം
രോഗങ്ങളെ ചെറുത്തീടൂ,
പ്രിയരകും ജനങ്ങളെ 
രോഗികളെ ഒരിക്കലും 
ശപിച്ചീടല്ലേ  ?
രോഗങ്ങളെ ചെറുക്കുവാനുതകുന്ന 
രീതിയില്‍ നാം 
ജീവിത ശൈലി തന്നെ 
മാറ്റിയെടുക്കൂ..             



          
       
   
     
       

Friday, November 2, 2012

നഗരവികസനം

        


അനന്തപുരിയുടെ 
വീഥികളില്‍

അരികു ചേര്‍ന്നരുമയായ് 

നിന്നിരുന്നു

അഴകുറ്റ ചോലമരങ്ങള്‍ 

നീളെ

അലസമായ്‌ ചാമരം 

വീശി നിന്നു.

ചെറുതായ നഗരം 

വലുതായപ്പോള്‍

നഗര വികസനം 

മുന്നില്‍ കണ്ട്

പുതുപുത്തന്‍ പദ്ധതീ 

രൂപരേഖ

നഗരസഭ തന്നില്‍ 

ചര്‍ച്ചയായി.

വീഥികള്‍ വിസ്തൃതമാ-

ക്കിടേണം 

കോടാലി വയ്ക്കു,
മരങ്ങളാകെ

വെട്ടിമാറ്റിയെന്നാല്‍, 

കിട്ടുമല്ലോ

"വെട്ടുമേനി"യായി 

പത്തുപണം.

ഉടനെയൊരു 
കുട്ടി-

നേതാവിന്റെ 
തലയിലോരാശയം 
പൊന്തിവന്നു

വലുതായ വീഥിതന്‍ 

കവലതോറും

നമ്മുടെയമ്പോറ്റി 

നേതാക്കള്‍ തന്‍

പൂര്‍ണകായ 

പ്രതിമവെയ്ക്കാം

ഈര്‍ക്കി
ല്‍,പാർട്ടി തൻ 
നേതാക്കള്‍ക്കും    

പാര്‍ക്കുണ്ടാക്കി, 
പ്രതിമ വെയ്ക്കാം .

കിളികള്‍ക്ക് ചേക്കേറാ
ൻ  
ചില്ലയില്ല,      

മരമായ, മരമൊക്കെ 

വെട്ടിമാറ്റി

പകരം പ്രതിമകള്‍ 

നാട്‌ നീളെ,

പുതിയ പരിഷ്കാരം 

കേമമായി .

മരമൊന്നു വെട്ടിയാല്‍ 

കീശവീര്‍ക്കും

പ്രതിമ സ്ഥാപിച്ചാലും 

കീശവീര്‍ക്കും

വെടിയൊന്നു,കിളി രണ്ട് 

കയ്യിലാക്കാം

നഗര വികസനം തിരു- 

തകൃതിയായ്

ത്വരിതമായ് നാട്ടില്‍ 

നടന്നിടട്ടെ

ജനനന്മ മാത്രം 

നമുക്കു പഥ്യം

അറിയുക, നിങ്ങള്‍ 

പരിസ്ഥിതിക്കാര്‍

വെറുതെ തടസ്സമായ് 

നില്‍ക്കരുതേ ...
 
പൂമരമോരോന്നായ് 
വെട്ടി മാറ്റാൻ 
രാഷ്ട്രീയകോമരം 
കലിതുള്ളി 
   നില്‍ക്കയല്ലേ ?



Thursday, November 1, 2012

നിന്റെയിഷ്ടം പോലെ ഭവിക്കട്ടെ....

നിന്റെയിഷ്ടം പോലെ 
ഭവിക്കട്ടെ....

കല്ലിനും പുല്ലിനും
മാമര ചാര്‍ത്തിനും
കല്ലോല മാലിയ്ക്കും 
കാര്‍മുകില്‍മാലയ്ക്കും   
നെല്ലോമല്‍ പൈങ്കിളി,
നല്ലോണത്തുമ്പിയ്ക്കും 
നല്ലൊരു വര്‍ണവും -
ശോഭയും നല്‍കിടും,
നന്മ സ്വരൂപനും     
ചിന്മയനുമാകും 
ശ്രീയേശു നാഥനാം 
നല്ലയിടയന്റെ 
കാണാതെ പോയൊരു 
കുഞ്ഞാടാമെന്നെ നീ 
മാപ്പുനല്‍കിയെന്നും  
ചേര്‍ത്തു നിര്‍ത്തേണമേ..

നിന്റെ  കൃപാവരമെന്നും 
ചൊരിഞ്ഞെന്നെ   
നിന്റെ രാജ്യത്തിന്ന-     
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും. 
നിന്റെയിഷ്ടം പോലെ     
തന്നെ ഭവിക്കട്ടെ....

മലയാള മാമാങ്കം

      മലയാള മാമാങ്കം   
ഒരു പാട്ട് പാടുവാനാവതില്ലെങ്കിലും
പ്രകൃതിയെ നോവിക്കുംകാഴ്ച കണ്ടാല്‍
ഒരുമിന്നല്‍പ്പി ണറായിട്ടവിടെയെത്തും
പരിക്ഷീണിതയെങ്കിലും സുഗത ടീച്ചര്‍.
പ്രകൃതി സംരക്ഷക, ടീച്ചറെ കൂട്ടാതെ
മലയാള മാമാങ്കമാര്‍ക്ക് വേണ്ടി ?
ഒരുപറ്റം ബ്യുരോക്രാട്ടുകളവരുടെ 
താളത്തില്‍ തുള്ളുന്ന മന്ത്രിമാരും  
ശിങ്കിടി കൊട്ടുന്ന അനുയായി വൃന്ദവും
ചേര്‍ന്നോരുക്കുന്നോരീ വേതാള മാമാങ്കം
അവതാളമാക്കുന്നി താര്‍ക്കു വേണ്ടി?      


ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞെന്നാലും "സുഗത പക്ഷി "     

ആരുമില്ലെന്നുള്ള തോന്നലോടെ നിങ്ങള്‍
തോന്നിയ പോലെ ഭരിച്ച്ചെന്നാകില്‍,


ടീച്ചരമ്മതന്‍ ശബ്ദം നേര്‍ത്തതാണെന്നാകിലും
കൂട്ടിനുണ്ടാകുമെന്നും നാടിനെ സ്നേഹിപ്പവര്‍ .