Tuesday, September 18, 2012

കതിരുകാണാപ്പൈങ്കിളി







കതിരുകൊയ്യുവാന്‍ പോരുമോ നീ
കതിരു കാണാപൈങ്കിളി?  
കതിരുകൊയ്തിടാന്‍ ഞാന്‍ വരില്ലിനി
കതിരു മുഴുവനും പതിരുതാന്‍.  

ഹരിത ഭംഗി ലാസ്യമാടിയ
വയലുകള്‍ നമുക്കന്യമായ്      
വ്രണിതമായിടുംഹൃദയവുമായ്‌
പ്രകൃതി തന്‍ മനം തേങ്ങിയോ ?

മരങ്ങളായ മരങ്ങളൊക്കെയും
വെട്ടിമാറ്റും നാമിപ്പോഴും.
ചില്ലുമേടകള്‍ തീര്‍ത്തു നാം
പണിതിടും നഗര നരകങ്ങള്‍.

കനിവിയന്നിടും മനവുമായ്‌ചില
പ്രകൃതി സ്നേഹികള്‍ ചൊല്ലിടും
മൊഴികളോ വനരോദനമായ്‌  
ഭരണവര്‍ഗം കരുതിടും.

വികസനഭ്രാന്തു മൂത്തു നമ്മുടെ
ചികിത്സ പോരാത്ത നേതാക്കള്‍
വികസനവഴി തേടിയലയുന്നു
    വിദേശ രാജ്യങ്ങളോരോന്നും.            

പ്രകൃതിരക്ഷതന്‍ പുതിയപാഠം
പഠിച്ചുവന്നാലും കശ്മലര്‍
ഇവിടെ വന്നിട്ടുപഴയപല്ലവി
പാടിടും, കഥ തുടരുന്നു .
     
കേഴുക നമ്മള്‍ കേഴുക നിത്യം
കേരളീയരെ കേണിടൂ..
കാരണം നാം തന്നെ നമ്മുടെ
ഭാവിയെത്തകര്‍ക്കുവോര്‍.
 

തീര്‍ത്ഥാടനം




കണ്ണ് തുറന്നാലും
കണ്ണടച്ച്ചെന്നാലും
നിന്റെ കമ്രരൂപം
തന്നെ മുന്നില്‍ കാണ്മൂ..
കര്‍ത്താവേ നീയെന്നെ
നിത്യം കാത്തിടേണം
സത്യ മാര്‍ഗം തന്നില്‍
നിത്യം നടത്തേണം.
നീ നയിക്കും വഴിയെ
  കാലിടറാതെയെന്നും        
ഞാന്‍ നടന്നു വേഗം
നിന്‍ സവിധേയെത്തും.
ഉഷസ്സില്‍ പറന്നകലും
ഇരതേടാന്‍കിളികള്‍
ഇരവായാല്‍ മടങ്ങി
കൂട് തേടിയെത്തും.
ഈലോക യാത്ര
തീര്‍ത്ഥാടനം മാത്രം.
യാത്ര പൂർത്തിയാക്കാം 
            സ്വര്‍ഗ്ഗ രാജ്ജ്യം നേടാം...           
         

Monday, September 10, 2012

കുറുമൊഴിമുല്ലപെണ്‍കൊടീ


 നറുമണം തൂകി നിന്നീടും
കുറുമൊഴിമുല്ലപെണ്‍കൊടീ
ചെറുകിളികള്‍ നിന്‍ കാതില്‍
കുറുകിയതെന്തു ചൊല്ല് നീ

നിന്റെ പൂമണം ദാനമായ്‌
നല്കുമോയെന്നതാവുമോ?
മന്ദമാരുതന്‍ തന്റെ ദൂതുമായ്‌
വന്നതാവുമോ പൈങ്കിളി?

സുരഭിലയാം മുല്ലയെ
പരിണയിച്ചുവോ മാരുതന്‍ ?
നിന്റെ സമ്മതമില്ലാതെയന്നവൻ 
കവര്‍ന്നെടുത്തുവോ?രിമളം 
കവര്‍ന്നെടുത്ത നിന്‍ 
സ്വത്തുമായവൻ 
ധൂർത്തനായൊരു ,
മാരുതന്‍ ..
നാട്ടിലാകവെ, ചുറ്റിയെമ്പാടും 
വീശി,നല്കി, നിൻ സൗരഭ്യം. 
നിന്‍ സുഗന്ധമീ നാട്ടിലാകവേ
 വീശി,മാരുതന്‍ തൃപ്തനായ് .

മാരുതന്‍ പോയ ദിക്കിലാകവേ
മുല്ല തന്‍ കഥ കേട്ടുവോ ?
സുരഭിലയാം മുല്ലയെ പിന്നെ 
പരിണയിച്ചുവോ മാരുതന്‍ ?

പൊന്‍പുലരി









നിറദീപനാളങ്ങള്‍
ചിന്തുംപ്രകാശം 
ഒളിചാര്‍ത്തി
നില്‍ക്കുമീ
സന്ധ്യാവേള.


Sunrise over munnar mountains, Kerala, Indiaകരിമുകില്‍തീര്‍ത്ത
കരിമ്പടത്താല്‍രാത്രി
സന്ധ്യയെമുടുവാന്‍
കാത്തിരിപ്പൂ..


രാത്രിപുതപ്പിച്ച
കരിമ്പടംനീക്കിനാം
കാത്തിരിക്കേണം
പുലരിയാവാന്‍.





തിക്താനുഭവം
തീർക്കുമിരുട്ടിനെ 
മുഗ്ദ്ധസങ്കല്‍പ്പങ്ങള്‍
പ്രകാശമാക്കും.










Sunday, July 29, 2012

അര്‍ഥം അനര്‍ത്ഥം


അര്‍ത്ഥമേറിയാലതും ദോഷം
അര്‍ത്ഥമില്ലായ്കിലതും ദോഷം
അര്‍ത്ഥമേറിയാല്‍ചൂടിടുംകുട
അര്‍ദ്ധരാവിലുംഅല്പനായവന്‍ .
അര്‍ത്ഥമില്ലെന്നോ,ശിഷ്ടനാകിലും
വ്യര്‍ത്ഥമായിടാംജീവിതം.

സത്യം മാത്രംചൊല്ലിയാലതും 
പഥ്യമാകില്ലെന്നറിഞ്ഞിടൂ ..
കുരുക്ഷേത്ര-രണം നേടാന്‍
അര്‍ദ്ധസത്യംചൊല്ലി,ധര്‍മജന്‍

ദുര്‍മനസിന്റെ  കോപഭാവത്തെ
നര്‍മഭാഷണംചെയ്തുനേരിടാം
പാകമാക്കിയ വയലില്‍ മാത്രമേ
പാകിടാവൂ നാംനല്ല വിത്തുകള്‍

 നിനച്ചതെല്ലാം പൂവണിഞ്ഞിടാന്‍    
വിതച്ചതെല്ലാം മുളച്ചുവളരണം.

പുസ്തകങ്ങള്‍ ചിതലെടുത്തിടാം
സുസ്ഥിരമായതൊന്നു മാത്രമേ,
കീര്‍ത്തി നേടിയ മാനവസ്മൃതി
സാത്വികലോകമെന്നുമോര്‍ത്തിടും.

കീര്‍ത്തിമാനാകാന്‍ചെയ്തിടേണം
സ്വാര്‍ത്ഥരഹിതമാം സേവനം
ഒരുവന്നേകിടും സാന്ത്വനം 
 ഇരുവര്‍ക്കും സുഖമേകിടും.




Tuesday, September 29, 2009

ഓര്‍മയിലൊരോണക്കാലം




ആഷാഢമാസം പെയ്തൊഴിഞ്ഞു.
ശ്രാവണപ്പൊന്നിന്‍ കതിര്‍ തെളിഞ്ഞു.
ആസുരദേവനാം മാബലി തമ്പുരാന്‍
ആഗതനാകും പൊന്നോണമായി..

അത്തംതൊട്ടിങ്ങിഹ പത്തുനാളില്‍
ചിത്തം തെളിയും ദിനങ്ങളല്ലോ?
പൂവട്ടിയേന്തിയെന്‍ ബാല്യമിപ്പോള്‍
പൂമരം തേടിയലഞ്ഞിടുന്നോ ?

മുക്കുറ്റി, മന്ദാരം, തെച്ചി, പിന്നെ
മുത്തണി മുല്ലയും ചെമ്പകവും
ചേര്‍ത്തൊരുക്കീടുമോരത്തക്കളം
നേര്‍ത്ത വിഷാദമായെന്‍ മനസ്സില്‍.

ഓര്‍ത്തു പോയെന്‍ ബാല്യ കൌമാരങ്ങള്‍
എത്ര കുതൂഹലമായിരുന്നൂ..
പേര്‍ത്തുമവയെന്റെ സ്വപ്നലോകേ
ചാര്‍ത്തി നില്‍ക്കുന്നൂസത് ഭാവനകള്‍...